മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേരളം പറഞ്ഞ 3 കാര്യങ്ങളില്‍ കേന്ദ്രം ഒന്നും നടത്തിയില്ല: മന്ത്രി കെ രാജന്‍

K Rajan

വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 1201 കോടി രൂപയുടെ നഷ്ടപരിഹാര കണക്ക് കേന്ദ്രത്തിന് നല്‍കിയിരുന്നുവെന്ന് മന്ത്രി കെ രാജന്‍. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസിസ്റ്റന്‍ഡ് സമഗ്രമായി നല്‍കണം. കേരളം പറഞ്ഞ 3 കാര്യങ്ങളില്‍ കേന്ദ്രം ഒന്നും നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തെ L3 വിഭാഗത്തില്‍ പെടുത്തണം എന്നു അഭ്യര്‍ത്ഥിച്ചിരുന്നു. ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാന്‍ അഭ്യര്‍ത്ഥിച്ചു. സെക്ഷന്‍ 13 പ്രകാരം കടം എഴുതി തള്ളാന്‍ കേന്ദ്രത്തിനാകും. എന്നാല്‍ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അഡീഷണന്‍ അസിസ്റ്റന്‍സും കേരളത്തിന് നല്‍കിയില്ലെന്ന് മന്ത്രി പറഞ്ഞു.

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ നിവേദത്തിലാണ് അമിത് ഷായുടെ മറുപടി. 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത് ഏറെ വൈകിയാണെന്ന വിചിത്രവാദം ഉയര്‍ത്തിയാണ് അമിത് ഷായുടെ മറുപടി. ദുരന്തം നടന്ന സമയത്ത് കേന്ദ്രം സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേരളം 2219 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടത് വൈകിയെന്ന് മൂന്നു പേജുളള മറുപടിയില്‍ കുറ്റപ്പെടുത്തുന്നു. മൂന്നര മാസം വൈകിയാണ് കേരളം അധിക ധനസഹായം ആവശ്യപ്പെട്ടത്. മാത്രമല്ല, പുനര്‍ നിര്‍മ്മാണത്തിനുളള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രം സഹായം നല്‍കി കഴിഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.

ALSO READ; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു

എസ്ഡിആര്‍എഫ് ഫണ്ടിലൂടെ നല്‍കിയ കേന്ദ്രവിഹിതവും കണക്കുകള്‍ നിരത്തി അമിത്ഷാ ആവര്‍ത്തിക്കുന്നു. ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കേന്ദ്രസേന, വ്യോമസേന അടക്കമുളളവരുടെ സഹായവും ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ ധനസഹായം നല്‍കാതിരിക്കാനുളള കാരണം അക്കമിട്ട് നിരത്തുന്നത്. വയനാട്ടില്‍ കേന്ദ്രസമിതി നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും അമിത് ഷാ അറിയിച്ചു.

ചെറിയ ദുരന്തങ്ങള്‍ ഉണ്ടായ മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ യഥാക്രമം 600 കോടിയും 50 കോടിയും 25 കോടി ദിവസങ്ങള്‍ക്കുളളില്‍ അനുവദിച്ചപ്പോഴാണ് കേരളത്തോടുളള അവഗണന തുടരുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. വയനാട് ജനതയുടെ ജീവിതം അന്തസ്സോടെ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് അടിയന്തര സഹായം വേണമെന്നും പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഇടത്-വലത് എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്രആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായിയും കേന്ദ്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ALSO READ; സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; കേരളം മൊത്തത്തില്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News