ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മേല്‍ നോട്ട സമിതി രൂപീകരിക്കും.
മരണാനന്തര സഹായം വേഗത്തില്‍ ലഭ്യമാവുന്നതിനുവേണ്ടി ഉത്തരവ് ഇറക്കും. കാണാതായവരായി സ്ഥിരീകരിച്ചവരെ മരണപ്പെട്ടതായി കണക്കാക്കാന്‍ നിബന്ധനങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തില്‍ വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജന്‍.
300 രൂപ സഹായം നല്‍കുന്നത് തുടരാന്‍ ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദ്ദേശിക്കും.പരാതിസെല്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പുന:ക്രമീകരണം നടത്തും. ആദ്യ ഘട്ട പുനരധിവാസത്തില്‍ പഞ്ചായത്ത്, റവന്യൂ ടീം 413 പരാതികളില്‍ പരിശോധന നടത്തും.
733 വരെ വീടുകള്‍ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. കല്‍പ്പറ്റയില്‍ അഞ്ച് സെന്റും നെടുമ്പാലയില്‍ പത്ത് സെന്റും അന്തിമ തീരുമാനമല്ല. ഭൂമിയുടെ ലഭ്യതക്കനുസരിച്ച് മാറ്റമുണ്ടാവും. സ്‌പോന്‍സര്‍മ്മാര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ പ്രത്യേക അക്കൗണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസത്തിലും പരിശോധനയുണ്ടാകും. ജനുവരിമാസത്തോടെ പൂര്‍ണ്ണ നടപടികള്‍ ആരംഭിക്കും.ഗ്രൗണ്ട് സര്‍വ്വേ പൂര്‍ത്തിയായില്‍ ടൈ ലൈന്‍ പ്രഖ്യാപിക്കും. സ്‌പോണ്‍സര്‍മ്മാര്‍ക്ക് നേരിട്ട് പ്രവര്‍ത്തനഘട്ടങ്ങള്‍ പരിശോധിക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here