സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ജില്ലകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
മണ്ണാർ കടലിടുക്കിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടാൻ കാരണം. ന്യൂനമർദ്ദം ശക്തി കുറയാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് വൈകുന്നേരവും നാളെയും ശക്തമായ മഴ പ്രതീക്ഷിക്കണം എന്നാണ് മുന്നറിയിപ്പെന്നും മന്ത്രി പറഞ്ഞു.
also read; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത
കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്. മലയോര മേഖല ഇതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ജില്ലയിൽ ഡിഡിഎംഎ യോഗം അടിയന്തരമായി ചേരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
യോഗം സ്ഥിതിഗതികൾ വിലയിരുത്തി കെഎസ്ഡിഎംഎയെ അറിയിക്കും. ശബരിമലയിൽ മഴയുടെ സാഹചര്യം കൃത്യമായി വിലയിരുത്തി വരുന്നുണ്ട്.
അതീവ ജാഗ്രത പുലർത്തണം. മഴ ശക്തമായ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ജനങ്ങൾ ഒഴിവാക്കണം അദ്ദേഹം അഭ്യർത്ഥിച്ചു. ചിലയിടങ്ങളിൽ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യാമ്പുകൾ ആവശ്യമായി വരികയാണെങ്കിൽ ഏത് ഘട്ടവും തുറക്കാനുള്ള നിർദ്ദേശം ജില്ലകൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here