ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനം: മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനമെന്ന് മന്ത്രി കെ രാജൻ. ത്രിപുരക്കും സിക്കിമിലും ആന്ധ്രയ്ക്കും കേന്ദ്രത്തിന്‍റെ സഹായം ലഭിച്ചു. വയനാടിനായി ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാടിനും കർണാടകക്കും സഹായം ലഭിച്ചത് സുപ്രീം കോടതിയെ സമീപിച്ചിട്ടാണ്. ഒരു ദുരന്തമുണ്ടാകുമ്പോൾ ഒരു രക്ഷകർത്താവിന്‍റെ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് കോടതി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്ത സമയത്ത് നൽകിയ സഹായം കേരളത്തിന് എപ്പോൾ നൽകുമെന്ന് കോടതി ചോദിച്ചിരിക്കുകയാണ്. വയനാട്ടിലെ മനുഷ്യരുടെ മനസ്സിൽ മറ്റൊരു രൂപത്തിലാണ് കേന്ദ്രം ഇപ്പോൾ പ്രവേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പറവൂരിലെ കുറുവ സംഘ ഭീതി: നിരീക്ഷണം ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി

പൂരം വിഷയത്തിലും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂർ പൂരത്തിൽ രണ്ട് തരം പ്രതിസന്ധികളാണ് നിലവിൽ നേരിടുന്നത്. എഴുന്നള്ളിപ്പും വെടിക്കെട്ടുമാണവ. 20 ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും. പൊതു അഭിപ്രായം രൂപീകരിച്ച് നാട്ടാന പരിപാലന ചട്ടത്തിലും നിലവിലെ പ്രതിസംബന്ധിച്ചും ഭേദഗതി സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News