കെ റൈസ് നാളെമുതൽ വിപണിയിലെത്തും: മന്ത്രി ജി ആർ അനിൽ

കെ റൈസ് നാളെമുതൽ വിപണിയിലെത്തുമെന്ന് മന്ത്രി ജി ആർ അനിൽ. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുന്നു. ആവശ്യത്തിന് സഞ്ചികളിലെന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ ചില മാധ്യമങ്ങൾക്ക് വാർത്തയല്ല. കേരള ബാങ്ക് ഉൾപ്പെടെയുള്ളവർ സഞ്ചി നൽകാൻ താൽപ്പര്യം അറിയിച്ചു. സബ്സിഡി ഇതര സാധനങ്ങൾ റംസാൻ ഈസ്റ്റർ വിഷു പ്രമാണിച്ച് വിലക്കുറവിൽ സപ്ലൈക്കോ വിൽപ്പന തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

Also Read: കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നു: മുഖ്യമന്ത്രി

ശബരി കെ റൈസ് വിതരണോദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റൈസ് വിപണി ഇടപെടലിലെ പുതിയ ചുവടുവയ്‌പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിർബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News