സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു

സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് അരി വാങ്ങി മടങ്ങിയത്. ഗുണമേന്മയുള്ള അരി വിലക്കുറവില്‍ ലഭിക്കുന്ന സന്തോഷത്തിലാണ് ഗുണഭോക്താക്കള്‍.

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ സംസ്ഥാന സര്‍ക്കാരിന്റെ ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു. കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള അരി ലഭിക്കുന്ന സന്തോഷവും ഗുണഭോക്താക്കള്‍ പങ്കുവെച്ചു.

Also Read : സംസ്ഥാനത്തിന് സി എ എ നടപ്പാക്കാതിരിക്കാനാവില്ല; കേന്ദ്രത്തെ അനുകൂലിച്ച് വി ഡി സതീശന്‍

ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. കാര്‍ഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 40 രൂപാ 11 പൈസക്ക് വാങ്ങുന്ന അരിയാണ് 11 രൂപ 11 പൈസ കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News