അന്ന് മൂന്ന് തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അതില്‍ സങ്കടമുണ്ട്; പി ജയചന്ദ്രന്റെ വിയോഗത്തില്‍ കെ എസ് ചിത്ര

പി ജയചന്ദ്രന്‍റ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നിയെന്ന് ഗായിക കെ എസ് ചിത്ര. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ സ്റ്റേജ് ഷോയില്‍ ആദ്യമായി പാടി തുടങ്ങിയതെന്ന് കെ എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

തൃശൂരില്‍ വന്നപ്പോള്‍ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിനു അവസരം ലഭിച്ചില്ലെന്നും അതില്‍ സങ്കടമുണ്ടെന്നും ചിത്ര കുറിച്ചു.

ചിത്രയുടെ കുറിപ്പ്

‘ജയേട്ടന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നി. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ സ്റ്റേജ് ഷോയില്‍ ആദ്യമായി പാടി തുടങ്ങിയത്. അദ്ദേഹം എന്റെ വീട്ടില്‍ വരാറുണ്ട്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിച്ചതു ഭാഗ്യമായി കരുതുന്നു.’

‘തൃശൂരില്‍ വന്നപ്പോള്‍ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിനു അവസരം ലഭിച്ചില്ല. അതില്‍ സങ്കടമുണ്ട്.’

‘ഗുരുവായൂരപ്പ ഭക്തന്‍ എന്ന നിലയില്‍ വൈകുണ്ഠ ഏകാദശിക്ക് തൊട്ടുമുന്‍പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അനുഗ്രഹീതമായ ആത്മാവ്. അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു. കുടുംബാംഗങ്ങളോടു ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. സദ്ഗതി.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News