‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ

മുസ്‌ലിം ലീഗും സമസ്തയും തമ്മിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ. ലീഗുമായി ഭിന്നതയില്ല എന്ന് സാധാരണ നേതാക്കൾ പറയുന്നുണ്ടെങ്കിലും സമസ്തയും ലീഗും തമ്മിൽ പ്രശ്നമുണ്ടെന്നത് പകൽ പോലെ വ്യക്തമാമെന്ന് ഹംസ പറഞ്ഞു.

ALSO READ: ‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നു, പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ചും സഹായിക്കും’, എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

‘ലീഗുമായി ഭിന്നതയില്ല എന്ന് സാധാരണ നേതാക്കൾ പറയുന്നുണ്ടെങ്കിലും സമസ്തയും ലീഗും തമ്മിൽ പ്രശ്നമുണ്ട്. സമസ്തയുടെ പ്രഖ്യാപിത നയങ്ങളെ തകർക്കാൻ മുസ്ലിം ലീഗിലെ ചിലർ ശ്രമിക്കുന്നു. സുപ്രഭാതം ഒരു പത്രം മാത്രമല്ല ഒരു ജിഹ്വയാണ്‌. വളരെ വലിയൊരു അപകടത്തിലേക്കാണ് ലീഗ് പൊയ്‌ക്കൊണ്ടിരിക്കുന്നത്’, കെ എസ് ഹംസ ചൂണ്ടിക്കാട്ടി.

ALSO READ: ‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

‘സുപ്രഭാതം പത്രം കത്തിക്കുമ്പോൾ ലീഗ് ഓർക്കേണ്ട ഒരു കാര്യമുണ്ട് അവരുടെ പതാക ഇപ്പോൾ പണയം വെച്ചിരിക്കുകയാണ്. വയനാട്ടിൽ മാത്രമാണ് കൊടിയുടെ പ്രശ്നം ഉള്ളതെന്നാണ് കരുതിയത് പക്ഷെ പാലക്കാട് വന്നപ്പോഴും ആലപ്പുഴയിൽ വന്നപ്പോഴും കൊടികൾക്ക് വിലക്ക് തന്നെയാണ്. ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ..’, കെ എസ് ഹംസ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News