‘ദേശീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മത്സരിക്കുന്നത്’: കെ എസ് ഹംസ

തമിഴ്നാട്ടിൽ മുസ്ലിംലീഗ് ഡി എം കെ ചിഹ്നത്തിൽ മത്സരിച്ച പാരമ്പര്യമുണ്ടെന്ന് പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി കെ എസ് ഹംസ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ ഇടതുമുന്നണി പ്രവർത്തകർക്കും ആവേശമുണ്ട്.

ALSO READ: സർക്കാരിന് കുറവുകൾ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള അഭിപ്രായങ്ങൾ മുഖാമുഖത്തിൽ നിന്ന് വരട്ടെ: മുഖ്യമന്ത്രി

ചിഹ്നം ആവശ്യപ്പെട്ടതാണ്. മുസ്ലിം ലീഗിനോട് പകരം ചെയ്യാനല്ല മത്സരിക്കുന്നതെന്നും കെ എസ് ഹംസ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയും മുജാഹിദും മറ്റു സമുദായങ്ങളിലുള്ളവരും വോട്ടുചെയ്യും. പൊന്നാനി മണ്ഡലം പിടിച്ചെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; കസ്റ്റഡി അപേക്ഷ സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News