“ഇഡിയാണ് കാരണം, മോദിയാണ് പ്രശ്നം, മടിയാണ് കാരണം, പേടിയാണ് പ്രശ്നം”: ലീഗിനെ ട്രോളി കെ എസ് ഹംസ

ഇഡിയാണ് കാരണം, മോദിയാണ് പ്രശ്നം, മടിയാണ് കാരണം, പേടിയാണ് പ്രശ്നം. ലീഗിനെ ട്രോളി കെ എസ് ഹംസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിവും പ്രാപ്തിയും സംഘാടക മികവുമുള്ള യുവജനങ്ങളെക്കൊണ്ട് സമ്പന്നമാണ് ലീഗ്. പക്ഷെ ഫ്രണ്ടിലെ ടയർ ബാക്കിലിട്ടും ബാക്കിലെ ടയർ ഫ്രണ്ടിൽ ഇട്ടുമല്ലേ ലീഗ് പോകുന്നതെന്നും കെ എസ് ഹംസ പറഞ്ഞു.

ALSO READ: ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

ഞങ്ങൾക്ക് ഒരു എം പി ഉണ്ടായിട്ടുണ്ടോ എന്നാണ് പൊന്നാനിക്കാർ ചോദിക്കുന്നത്, ഈ ചോദ്യത്തിലൂടെ പൊന്നാനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പറയുകയാണെന്നും കെ എസ് ഹംസ കൈരളി ന്യൂസിനോട് പറഞ്ഞു. വലിയ ആത്മവിശ്വാസമാണ് പൊന്നാനി മണ്ഡലം തരുന്നത്. പൊന്നാനിയിൽ ഇത്തവണ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കും: എ എ റഹിം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News