പ്രൊഫ. കെ.എസ്. ജെയിംസിനെ മോദി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത് അനീതി; ഡോ തോമസ് ഐസക്ക്

വിശ്രുത ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടറായ പ്രൊഫ. കെ.എസ്. ജെയിംസിനെ മോദി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോ തോമസ് ഐസക്ക്. സ്വാഭാവിക നീതിപോലും അര്‍ഹിക്കാത്തവിധം എന്ത് തെറ്റാണ് ഇദ്ദേഹം ചെയ്തിരിക്കുന്നതെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

വിശ്രുത ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടറായ പ്രൊഫ. കെ.എസ്. ജെയിംസിനെ മോദി സര്‍ക്കാര്‍ സസ്‌പെന്റ് ചെയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നൂറുകണക്കിന് സ്വതന്ത്ര ഗവേഷണ സ്ഥാപനങ്ങളുണ്ട്. ആദ്യമായിട്ടാണ് അതില്‍ ഒന്നിന്റെ ഡയറക്ടറെ പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ സസ്‌പെന്റ് ചെയ്യുന്നത്. അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച ഇണ്ടാസില്‍ രണ്ട് വരികളേയുള്ളൂവെന്നാണ് ഞാന്‍ അറിഞ്ഞത്: നിങ്ങള്‍ക്കുനേരെ അന്വേഷണം നടത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളെ സസ്‌പെന്റ് ചെയ്യുന്നു. സ്വാഭാവിക നീതിപോലും അര്‍ഹിക്കാത്തവിധം എന്ത് തെറ്റാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്?

Also Read: എക്സിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്; ഇലോൺ മസ്ക്

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേകള്‍ (NHFS) നടത്തുന്നതിന് ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണിത്. അഞ്ചാമത് NHFS-ന്റെ നിഗമനങ്ങള്‍ മോദി സര്‍ക്കാരിനെ ചെറുതായിട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്ന് 19 ശതമാനം കുടുംബങ്ങള്‍ക്കു ടോയ്‌ലറ്റ് സൗര്യങ്ങള്‍ ഇല്ല. ഇന്ത്യാ സര്‍ക്കാര്‍ ഇന്ത്യ മുഴുവന്‍ വെളിയിട വിസര്‍ജ്ജന രാജ്യമായി എന്നു പ്രഖ്യാപിച്ച് ആഘോഷിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു കണക്കുമായി കുടുംബാരോഗ്യ സര്‍വ്വേ വരുന്നത്.

തീര്‍ന്നില്ല, ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങള്‍ക്കും പാചകവാതക സിലിണ്ടറുകള്‍ എത്തിച്ചൂവെന്ന് ഇന്ത്യാ സര്‍ക്കാര്‍ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് പാചകവാതകം സബ്‌സിഡിയായി നല്‍കുന്നതിനുവേണ്ടി തങ്ങളുടെ സബ്‌സിഡി വേണ്ടെന്നുവയ്ക്കുന്നവരുടെ എണ്ണം പെട്രോള്‍ പമ്പുകളില്‍ വലിയ പരസ്യമാണ്. അപ്പോഴാണ് കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 40 ശതമാനം കുടുംബങ്ങള്‍ക്ക് ഇപ്പോഴും പാചകവാതക കണക്ഷന്‍ ഇല്ലായെന്ന കണക്ക് വരുന്നത്. ഗ്രാമീണ മേഖലകള്‍ എടുത്താല്‍ 57 ശതമാനം കുടുംബങ്ങള്‍ക്ക് ഇപ്പോഴും പാചകവാതകം ഇല്ല.

മറ്റൊരു തര്‍ക്കവിഷയം വിളര്‍ച്ചയുള്ള സ്ത്രീകളുടെ എണ്ണം സംബന്ധിച്ചാണ് NHFS-5 പ്രകാരം ഇന്ത്യയില്‍ വിളര്‍ച്ച ബാധിച്ച സ്ത്രീകളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ ആരോഗ്യ / ജന്‍ഡര്‍ സൂചികകളില്‍ ഇന്ത്യ പുറകോട്ടു പോകുന്നതിന് ഒരു കാരണം വിളര്‍ച്ച ബാധിച്ച സ്ത്രീകളുടെ എണ്ണം ഉയരുന്നതാണ്. അതുകൊണ്ട് NHFS-6 സ്ത്രീകളുടെ വിളര്‍ച്ച സംബന്ധിച്ച ചോദ്യം സര്‍വ്വേ ചോദ്യാവലിയില്‍ നിന്നു നീക്കം ചെയ്യാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന് ഇഷ്ടമായില്ലത്രേ.

Also Read: പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമയായി, വീടും പണവും ജോലിയും വാഗ്ദാനം ചെയ്ത് ബിസിനസുകാരന്‍

ഇന്നലെ ഞാന്‍ എഴുതിയ പോസ്റ്റില്‍ 2021-ലെ കാനേഷുമാരി കണക്ക്, തൊഴിലും തൊഴിലില്ലായ്മയും സര്‍വ്വേ, ഉപഭോക്തൃ സര്‍വ്വേ, ദരിദ്രരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ഇവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി നടത്തുന്നത് എങ്ങനെയെന്നു വിശദീകരിക്കുകയുണ്ടായി. പ്രൊഫ. ജെയിംസിന്റെ സസ്‌പെന്‍ഷനോടെ ഈ അട്ടിമറികള്‍ എല്ലാ സീമകളും കടന്നിരിക്കുകയാണ്.
പ്രൊഫ. ജെയിംസ് ഞാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ അവിടെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു. പ്രൊഫ. ഇരുദയരാജന്റെ കീഴിലാണ് പിഎച്ച്ഡി ചെയ്തത്. ഹാര്‍വാര്‍ഡില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി എടുത്തു. അതിനുശേഷം ജെഎന്‍യുവില്‍ പ്രൊഫസര്‍ ആയി. അതിനുശേഷമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസില്‍ പ്രൊഫസര്‍ ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News