കെ എസ് പിള്ള അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് കെ.ഉണ്ണികൃഷ്ണന്

2023 ലെ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള അവാര്‍ഡിന് കെ. ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. തന്റെ ഗുരുനാഥനായ കെ എസ് പിള്ളയുടെ സ്മരണയ്ക്ക് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡിന്റെ കാര്യങ്ങള്‍ തീരുമാനിച്ച് ഉറച്ചിപ്പിച്ചിരിക്കെയായിരുന്നു സുകുമാറിന്റെ വിയോഗമെന്ന് മകള്‍ സുമ പറഞ്ഞു.

Also Read: ഇംഗ്ലണ്ടിനു മുന്നില്‍ 285 റണ്‍സ് ലക്ഷ്യം വച്ച് അഫ്ഗാന്‍

മാതൃഭൂമി കൊച്ചി യൂണിറ്റില്‍ ചീഫ് റിപ്പോര്‍ട്ടറായ കെ. ഉണ്ണികൃഷ്ണന്‍ ദീര്‍ഘകാലമായി മാതൃഭൂമി പത്രത്തിലും ഓണ്‍ലൈനിലും കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നുണ്ട്. 2021 ലെ സംസ്ഥാന മാധ്യമ അവാര്‍ഡ്, ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 22ന് തൃക്കാക്കര പാലച്ചുവട് എന്‍എസ്എസ് കരയോഗം ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുകുമാര്‍ അനുസ്മരണത്തില്‍ അവാര്‍ഡ് സമ്മാനിക്കും.മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ , ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Also Read: വാ പോകാം, ഓട്ടോയില്‍ കയറി മൂര്‍ഖന്‍; വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News