നവകേരള സദസിനെ പ്രശംസിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ

നവകേരള സദസിനെ പ്രശംസിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ സച്ചിദാനന്ദൻ. ജനങ്ങൾ ഗവണ്മെന്റിലേക്ക് ചെല്ലുന്നതിന് പകരം ഗവണ്മെന്റ് ജനങ്ങളിലേക്കിറങ്ങി വരികയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിന് പരിഹാരം നൽകുകയും ചെയ്യുന്നത് ജനാധിപത്യത്തിലെ തന്നെ ഒരു പുതിയ ചുവടുവയ്‌പ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: റയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ 3 പേര് അറസ്റ്റിൽ

നവകേരള സദസിലൂടെ നടക്കുന്നത് അത്തരത്തിലുള്ള ജനകീയത ചർച്ചകളും പ്രശ്നപരിഹാരങ്ങളുമാണ്. ഇത് ഇടതുപക്ഷ സർക്കാരിന്റെ ജനകീയ സ്വഭാവത്തെ എടുത്തുകാണിക്കുന്ന കാര്യമാണ്. തൃശ്ശൂരിന്റെ പല ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത പ്രശ്നങ്ങൾ ജനങ്ങൾ ഉന്നയിക്കുകയും അതിന് ഫലപ്രദമായ പരിഹാരങ്ങൾ മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഒരു സദസ് കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലെ നടക്കുന്നു എന്നത് വളരെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവകേരള സദസ് നാളെ മുതൽ എറണാകുളം ജില്ലയിൽ

നവകേരള സദസ് കേരളത്തിന്റെ ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ നവകേരള സദസിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News