രോഗാവസ്ഥ കാരണം പൊതുജീവിതം പതുക്കപ്പതുക്കെ അവസാനിപ്പിക്കുന്നത് ഫേസ്ബുക്കിലൂടെ അറിയിച്ചത്, മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെതിരെ കെ സച്ചിദാനന്ദന്‍. ഈ രോഗാവസ്ഥയില്‍ പോലും ഒരു 78 കാരനോട് അനുതാപം ഇല്ലാത്തവരെ ഞാന്‍ മനുഷ്യരായി കാണുന്നില്ല. രണ്ട് മിനിറ്റിന്റെ മറവി ശാശ്വതമായ മറവി രോഗവും അല്ല. മറവി കൂടുതല്‍ കാണുന്നതു മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറെ പേര്‍ സന്തോഷിക്കുന്നതു എനിക്ക് കാണാം. ആയിട്ടില്ല കൂട്ടരെ. എനിക്കു പ്രതികരിക്കാന്‍ അനേകം മാധ്യമങ്ങള്‍ ഉണ്ട്. ഫേസ്ബുക്ക്, ലേഖനം, കവിത, കഥ അങ്ങിനെ. ഒരു പ്രസംഗത്തെക്കാള്‍ എത്രയോ കൂടുതല്‍ ആളുകള്‍ ഒരു ലേഖനം കാണും. ‘സംവാദങ്ങള്‍’ എന്ന പുസ്തകത്തിലെ നവഹിന്ദുത്വം എന്ന എണ്‍പതുകളിലെ ലേഖനമാണ് ആ വിഷയം ആദ്യം ചര്‍ച്ച ആക്കിയത്.
പിന്നെ 2014 ല്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനം കൂടുതല്‍ ആഴത്തില്‍ ആ രോഗം പരിശോധിച്ചു. ഇപ്പോള്‍ എന്റെ അനേകം പ്രസംഗങ്ങള്‍ യു ട്യൂബില്‍ ഉണ്ട്. ഓടി നടന്നുള്ള പ്രസംഗം ഉണ്ടാക്കുന്ന സ്ട്രെയിൻ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും താഴെ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here