തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. കെ.സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയറിലൂടെ ജനന സര്‍ട്ടിഫിക്കറ്റു മുതല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റു വരെ ലഭിക്കും. ആദ്യഘട്ടത്തില്‍ മുനിസിപ്പാലിറ്റികളിലും, കോര്‍പറേഷനുകളിലും നടപ്പാക്കുന്ന പദ്ധതി വൈകാതെ പഞ്ചായത്തുകളിലും നടപ്പാക്കും.
ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിടനിര്‍മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍, ബില്ലുകള്‍ എന്നിവയെല്ലാം ഇനി ഓണ്‍ലൈനാണ്. കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും.
Also Read : അഭിമാനമായി ‘സംരംഭകവർഷം’; ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ
അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റി രസീത് പരാതിക്കാരന്റെയോ അപേക്ഷകന്റെയോ ലോഗിനിലും വാട്‌സാപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസ്സേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. know your land ഓപ്ഷനിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം അറിയാന്‍ സാധിക്കും.
തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്. ഒരേ സമയത്ത് എത്ര പേര്‍ക്ക് വേണമെങ്കിലും സൈറ്റില്‍ പ്രവേശിക്കാം. ലോകത്തെവിടെയിരുന്നും സേവനം ലഭ്യമാകും. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നു മുതല്‍ നടപ്പാകുന്ന പദ്ധതി, ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here