സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂര്‍ണതോതില്‍ ലഭ്യമായി തുടങ്ങി. 49 കോടി റെക്കോര്‍ഡുകളുടെ ഡേറ്റ പോര്‍ട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂര്‍ത്തിയാക്കാനെടുത്ത സമയമാണ് ചില സേവനങ്ങള്‍ വൈകി ലഭ്യമാകാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. കെസ്മാര്‍ട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണി വരെ 1,00,616 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍പതിനായിരത്തില്‍ അധികം പേര്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് നടന്നിട്ടുണ്ട്.
ALSO READ: ‘കണ്ണിചേർന്നു കണ്ണിചേർന്നു നിൽക്ക നാം സഖാക്കളേ…’; ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുടെ മാർച്ചിങ് ഗാനം ഇതാ…
22,764 പേരാണ് വിവാഹ-മരണ-ജനന സര്‍ട്ടിഫിക്കറ്റിനായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തന്നെ മഹാഭൂരിപക്ഷം സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അന്‍പതോളം സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും, ഇരുനൂറിലധികം സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമാക്കാനായി.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here