കേരളം വീണ്ടും മാതൃക, രാജ്യത്ത് ഇതാദ്യം; പുതുവര്‍ഷം പുത്തന്‍ പദ്ധതികളുടെ വര്‍ഷം

ടൂറിസം മേഖലയില്‍ പുത്തന്‍ പദ്ധതിയായ ഹെലിടൂറിസം ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേ മറ്റൊരു മാറ്റം കൂടി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്നത് കേരളമാണ്. ആദ്യ ഘട്ടത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലികളിലുമായാണ് കെ സ്മാര്‍ട്ട് വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹ രജിസ്ട്രേഷനുകള്‍, പൊതുജന പരാതികള്‍, വസ്തു നികുതി അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയ എല്ലാ ആവശ്യങ്ങളും കെ സ്മാര്‍ട്ടിലൂടെ ലഭ്യമാകും.

ALSO READ: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിർത്തിച്ചു

”പുതുവര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിനു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. ”

ALSO READ: 5ജി വേഗതയില്‍ റെക്കോര്‍ഡ് നേട്ടം ; ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

”കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here