കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ ചിലർ കാലതാമസം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കെ സ്മാർട്ടിനെ അപകീർത്തിപെടുത്താനും ശ്രമമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പരാതികളെ ഗൗരവമായി സമീപിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം. ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ: അർജുനായി തിരച്ചിൽ പുനരാരംഭിച്ചു; പ്രതിസന്ധിയായി പുഴയിലെ കലക്കവെള്ളം
അതേസമയം ഒരു സമൂഹമെന്ന നിലയിൽ ദുരന്തമുഖത്ത് ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നമുക്ക് കഴിഞ്ഞു. ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കും. അതിന് എല്ലാ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തരമായ പുനരധിവാസ പ്രക്രിയ നടപ്പാക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ പുതിയ ഇടം കണ്ടെത്തും. കേന്ദ്ര സഹായവും പ്രതീക്ഷിക്കുന്നു. ദുരന്തങ്ങൾ സംബന്ധിച്ച കൃത്യമായ പ്രവചനം ഇപ്പോഴും നടത്താൻ കഴിയുന്നില്ല. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ കൃത്യത വരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ആൾനാശം ഉണ്ടാകാതിരിക്കാൻ കാരണം മുന്നറിയിപ്പ് പാലിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: Gold Price | പൊന്നിന് പൊന്ന് വില; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here