‘കൈകോർത്ത് കെസ്‌പേസും വിഎസ്‌എസ്‌സിയും’, പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള മുന്നൊരുക്കമെന്ന് മുഖ്യമന്ത്രി

കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) തമ്മിലുള്ള ധാരണാപത്രം (എംഒയു) മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പു വെച്ചു.
പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാർ സ്പേസ് പാർക്ക് സഹായകരമാകുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐഎസ്ആർഒയും കെസ്പേസും തമ്മിലുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാക്കാനാകട്ടെയെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

ALSO READ: ‘കാര്യവട്ടത്തെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു’; ഹോസ്റ്റലിൽ ഇടിമുറിയില്ല, സാൻജോസിന് മർദനമേറ്റിട്ടില്ല; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

സ്പേസ് സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സ്പേസ് പാർക്ക് ഏറെ ഉപകരിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ.കെ സോമനാഥ് പറഞ്ഞു. വി എസ് എസ് സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയിൽ സ്പേസ് പാർക്കിൻ്റെ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. വി.എസ്.എസ്.സി ക്കു വേണ്ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കെ സ്‌പേസിനു വേണ്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News