രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനം ‘കെപിസിസി നിലപാട് മാധ്യമങ്ങളോട് പറയാനാകില്ല’ നിലപാടിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ

രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിലെ കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരൻ. കെ പി സി സി യോട് അഭിപ്രായം ചോദിച്ചാൽ പറയും, സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല, സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണെന്ന് കെ സുധാകരൻ പറഞ്ഞു.

ALSO READ: 1500 വർഷം പഴക്കം; യുദ്ധത്തിനിടെ ഗാസയിൽ നിന്നും സൈനികർക്ക് ലഭിച്ചത് എണ്ണ വിളക്ക്

അതേസമയം, ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് എടുത്തില്ലെന്ന് കെ.മുരളിധരൻ പറഞ്ഞു. ‘ഇന്ത്യ മുന്നണിയിലെ കക്ഷികളുമായിട്ട് ആലോചിച്ച് തീരുമാനിക്കും. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചു. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് നിലപാട്’, മുരളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News