കണ്ണൂരിൽ ബോംബ് പൊട്ടി മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരൻ അല്ലല്ലോ; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ. കണ്ണൂരിൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ ആണ് കെ സുധാകരന്റെ അധിക്ഷേപ പരാമർശം. മരിച്ചത് വൃദ്ധനല്ലേയെന്നും ചെറുപ്പക്കാരൻ അല്ലല്ലോ എന്നുമാണ് സുധാകരൻ ചോദിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമാണ് സുധാകരൻ പറഞ്ഞത്.

ALSO READ:  നിന്ന നിൽപ്പിൽ മനുഷ്യരുടെ ജീവിതം മാറിപ്പോകുന്നതെങ്ങിനെ; മൂന്നു പുസ്തകങ്ങൾ പരിചയപ്പെടുത്തി കെ ജെ ജേക്കബ്

കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍’: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News