പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് ഡിസിസിയുടെയും സതീശൻ- ഷാഫി കോക്കസ് എന്ന ആരോപണത്തെയും ഡോ. പി സരിൻ, ഷാനിബ് എന്നിവർ ഉന്നയിച്ച ആരോപണങ്ങളെയും ശരി വയ്ക്കുന്നതാണ് സുധാകരന്റെ സ്ഥിരീകരണം. ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണം നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
കത്ത് ഡിസിസിയിൽ നിന്നാണോ പുറത്തായത് എന്ന് സംശയമുണ്ട്. ഷാഫിയുടെ നോമിനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കെ മുരളീധരന്റെ പേരിനേക്കാൾ പ്രാമുഖ്യം ഉണ്ടായത് രാഹുലിനായിരുന്നു. പല പേരുകളും കെപിസിസി ചർച്ച ചെയ്തിട്ടുണ്ട്. അതൊന്നും ഇപ്പോൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
Also Read: കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്
കൂടുതൽ പേരുകൾ ചർച്ച ചെയ്തിരുന്നു. അതൊന്നും പുറത്തു പറയാൻ പറ്റില്ല. അതെല്ലാം പാർട്ടിക്കകത്തെ കാര്യമാണ്. പാർട്ടിയിൽ പ്രിയവും അപ്രിയവും ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here