അനിൽ ആൻ്റണി യൂദാസ്, മുപ്പത് വെള്ളിക്കാശിന് ഒറ്റിയ ചതിയുടെ ദിനമെന്ന് കെ സുധാകരൻ

എ.കെ ആന്റണിയുടെ മകന്‍ എന്നതിലുപരി അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ ആരുമായിരുന്നില്ലെന്ന് കെപിസി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അനില്‍ ആന്റണിക്ക് കാര്യമായ ചുമതലകളൊന്നും പാര്‍ട്ടിയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പോസ്‌റ്ററൊട്ടിച്ചോ, വെയിലുകൊണ്ടോ മുദ്രാവാക്യം വിളിച്ചോ ഉളള പരിചയവുമില്ല. അത് കൊണ്ട് അനില്‍ ആന്റണിയുടെ പാര്‍ട്ടി മാറ്റം കേരളത്തിലെ കോണ്‍ഗ്രിനെ ബാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ആന്റണിയുടെ മകൻ ആയതു കൊണ്ട് മാത്രമാണ് അനിൽ കോൺഗ്രസുകാരനാണ് എന്ന് പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മകന്റെയായാലും വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നയാളല്ല എ കെ ആൻ്റണി. അത് കൊണ്ട് അദ്ദേത്തെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവര്‍ ഉണ്ടാകാം. അതിനെ ഇതുമായി ബന്ധപ്പിക്കേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News