കോണ്‍ഗ്രസില്‍ തമ്മിലടി; തുറന്ന് സമ്മതിച്ച് കെ സുധാകരന്‍, തള്ളാതെയും കൊള്ളാതെയും സതീശന്‍

കോണ്‍ഗ്രസില്‍ തമ്മിലടിയാണന്ന് തുറന്ന് സമ്മതിച്ച് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പടി, ജാതിയടി, മതം അടി എല്ലാമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം കെ പി സിസി പ്രസിഡന്റ് പാര്‍ട്ടി വേദിയിലാണ് ഇക്കാര്യം പറഞ്ഞതെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

Also Read : ‘ഇത് തന്റെ രാജ്യമാണ്,ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് ചെറുപ്പക്കാർ പറയണം; ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

കണ്ണൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. വരുന്ന മുന്ന് തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിജീവനത്തിന്റേതാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായിട്ടില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മിലടിയാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Also Read : ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

സാമൂഹ്യ മാധ്യമങ്ങില്‍ നേതാക്കളെ അപമാനിക്കുന്ന പോസ്റ്റുകളിടുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും സുധാകരന്‍ പറഞ്ഞു. ജനാധാപത്യ പാര്‍ട്ടിയില്‍ അഭിപ്രായപ്രകടനം അനുവദനീയമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശങ്ങളെക്കുറിച്ച് വിഡി സതീശന്റെ പ്രതികരണം.

ജാതിയുടെയും മതത്തിന്റെയും പേരില്‍ പാര്‍ട്ടിയില്‍ തമ്മിലടിയുണ്ടെന്ന സുധാകരന്റെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News