അറസ്റ്റിലായപ്പോള്‍ മറ്റ് നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല; പരിഭവവുമായി സുധാകരന്‍

കെ പി സി സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നല്‍കി കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായപ്പോള്‍ വേണ്ടത്ര പിന്തുണ മറ്റ് നേതാക്കളില്‍ നിന്നും ലഭിക്കാത്തതാണ് പദവി ഒഴിയാന്‍ കാരണം. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ ചെയ്യില്ലെന്നും സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

അറസ്റ്റിലായതിന് ശേഷം കൊച്ചിയില്‍ തങ്ങിയ സുധാകരന്‍ കണ്ണൂരിലേക്ക് പുറപ്പെടുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങിയപ്പോള്‍ നടത്തിയ പ്രതികരണമാണിത്. കെ പി സി സി അധ്യക്ഷ പദവി താന്‍ ഒഴിയുമെന്ന സൂചന നല്‍കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ജുവനൈൽ ഹോമിൽ നിന്നും യുപി സ്വദേശി അടക്കം 4 പേർ ചാടിപ്പോയി

അറസ്റ്റിലായ തനിക്ക് വേണ്ടത്ര പിന്തുണ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ലഭിച്ചില്ല എന്ന തിരിച്ചറിവാണ് കടുത്ത തീരുമാനത്തിലേക്ക് സുധാകരന്‍ നീങ്ങാന്‍ കാരണം. കെ പി സി സി അധ്യക്ഷന്‍ അറസ്റ്റിലായിട്ടും ശക്തമായ ഒരു പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ട്ടിക്കായില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെങ്കിലും പങ്കാളിത്തം കൊണ്ട് ശുഷ്‌കമായി. അതിനേക്കാള്‍ സുധാകരന് തിരിച്ചടിയായത് മറ്റ് നേതാക്കളുടെ മൗനമാണ്. അറസ്റ്റിനെതിരെ ആത്മാര്‍ത്ഥമായ ഒരു പ്രതികരണവും ഒരിടത്തു നിന്നും ഉണ്ടായില്ല.

നിയമക്കുരുക്കിനൊപ്പം രാഷട്രീയമായ ഈ ഒറ്റപ്പെടലും സുധാകരനെ ദുര്‍ബലനാക്കി. ഇന്നത്തെ സുധാകരന്റെ പ്രതികരണത്തിലും ഈ നിരാശ പ്രകടമായിരുന്നു. ഇതിനിടെ കേസ്സിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന ചില കത്തുകള്‍ ഹൈക്കമാന്റിന് കേരളത്തില്‍ നിന്നും ലഭിച്ചതും സുധാകരന്റെ നിലനില്‍പ് അപകടത്തിലാക്കിയിട്ടുണ്ട്.

Also Read : ‘മുമ്പെങ്ങുമില്ലാത്തവിധം ഒരു പാചക എക്സ്പീരിയൻസിന് തയ്യാറാകൂ’; പുതിയ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്‌ന

ഹൈക്കമാന്റില്‍ നിന്നും ഒരു ഇടപെടല്‍ എ ഐ ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം തനിക്കെതിരെയുള്ളത് ചെറിയ കേസോ നിസ്സാര തെളിവുകളോ അല്ലെന്ന് ഒറ്റ ദിവസത്തെ ചോദ്യം ചെയ്യല്‍ കൊണ്ട് സുധാകരന് ബോധ്യമായി. കാത്തിരിക്കുന്ന നിയമക്കുരുക്കും സുധാകരനെ ദുര്‍ബലനാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News