‘ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം’; കാലുവാരാത്ത നേതൃത്വം ഉണ്ടാവണമെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിന്‍റെ താ‍ഴേത്തട്ടില്‍ തട്ടിപ്പും തരികിടയുമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്‍റെ ദൗർബല്യം. കാലുവാരാത്ത ഐക്യമുളള നേതൃത്വം ഉണ്ടാവണമെന്നും അദ്ദേഹം കോണ്‍ഗ്രസ് എറണാകുളം ജില്ല കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു.

ആദ്യം മനസ്‌ നേരെയാക്കേണ്ടത് നേതൃത്വമാണ്. തിരുത്താൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ ആത്മ പരിശോധന നടത്തണം. പ്രവർത്തകർ താഴേത്തട്ടിൽ നല്ല സൗഹൃദത്തിലല്ല. നേതാക്കളും അണികളും തമ്മിൽ വലിയ അടുപ്പമില്ലാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരും പരസ്‌പര വിശ്വാസത്തിൽ പോകണം. നേതാക്കൾക്ക് ഐക്യമുണ്ടെങ്കിലേ അണികൾക്കും ഐക്യമുണ്ടാകൂ. മുന്നിലെ കസേരയിലിരുന്ന് പിന്നിലുള്ളവരെ വിമർശിക്കരുതെന്നും കെപിസിസി അധ്യക്ഷന്‍ എറണാകുളത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News