രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസ്സനുമെതിരെ വിമര്‍ശനവുമായി കെ.സുധാകരന്‍

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനവുമായി  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി സമീപിച്ചതിന് പിന്നാലെയാണ് സുധാകരന്‍ രൂക്ഷ വിമര്‍ശനം.

പാര്‍ട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്‌നം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണ്.  ഇത്രയേറെ കാലം നേട്ടങ്ങളെല്ലാം ഉണ്ടാക്കി, തരംപോലെ ഗ്രൂപ്പ് കളിച്ച നേതാക്കള്‍ ഇത്തരം പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും നേതാക്കള്‍തന്നെ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ ആശങ്ക പങ്കുവെക്കുന്നതായും സുധാകരന്‍ പറഞ്ഞു.

ALSO READ: ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന്‌ സൈനികന്‍, വിശദീകരണവുമായി പൊലീസ്‌

പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കവും നടപടിയും പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടിയുള്ളതല്ല. പുനസംഘടനയുമായി ബന്ധപ്പെട്ട് അവസാന ചര്‍ച്ച ഇവരുമായി നടത്തിയില്ലെന്നാണ് പരാതി. അങ്ങനെ ഒരു ആവശ്യമുണ്ടെന്ന് തോന്നിയില്ല, അതുകൊണ്ടാണ് ചര്‍ച്ചചെയ്യാതിരുന്നത്. അതിനിടക്ക് ഫോണില്‍ സംസാരിക്കേണ്ടവരോടൊക്കെ സംസാരിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഇനി പരാതി പറയാനുള്ളവരൊക്കെ പരാതി പറഞ്ഞോട്ടെ. കെപിസിസിക്ക് വീഴ്ചയുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് നടപടിയെടുക്കട്ടെ. കേരള നേതൃത്വത്തില്‍ അത്രയും വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ ഹൈക്കമാന്‍ഡിലേക്ക് പോയതെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ: യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News