അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ കഴിയുന്നത് സ്വഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിന് ഐസി 15 ലക്ഷം വാങ്ങിയെന്ന ആരോപണത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നടപടിയെന്നും പ്രതികരണം. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ല. എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കാണാതായവരുടെ കുടുംബത്തിനും ധനസഹായം
അതേസമയം ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ് സ്റ്റാഫ് കോഴ വാങ്ങിയ സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമം. ബെന്നി കൈനിക്കൽ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞതായും സ്ഥലമിടപാടിന് വാങ്ങിയതാണ് എന്ന് പറഞ്ഞാൽ ഒത്തുതീർപ്പാക്കാം എന്നാണ് ധാരണയെന്ന് പരാതിക്കാരൻ അനീഷ് ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു. എംഎൽഎയുടെ ഓഫീസ് ഇടപെട്ട് നടത്തിയ സാമ്പത്തിക ഇടപാട് പുറത്തു കൊണ്ടുവന്നത് കൈരളി ന്യൂസാണ്. രാവിലെ 11 മണിയോടെ ഒത്തു തീർപ്പാക്കാമെന്നാണ് അറിയിച്ചിരുന്നത് എന്നും അനീഷ് പറഞ്ഞു.
ALSO READ: ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന് ശ്രമം നടത്തി ബെന്നി കൈനിക്കൽ
തന്‍റെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതിന് തെളിവ് സഹിതം വടക്കനാട് സ്വദേശി അനീഷ് ജോസഫ് 2 ദിവസം മുമ്പ് കൈരളി ന്യൂസിനോട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഓഫീസ് സ്റ്റാഫ് ആയിരുന്ന ബെന്നി കൈനിക്കലാണ് എംഎൽഎക്ക് വേണ്ടി പണം വാങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here