പ്രതിപക്ഷ നേതാവും കെ സുധാകരനും സംഘപരിവാറിന്റെ സ്ലീപ്പിംഗ് ഏജന്റുമാർ; മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവും കെ സുധാകരനും സംഘപരിവാറിന്റെ സ്ലീപ്പിംഗ് ഏജന്റുമാർ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഏക സിവിൽകോഡിനെതിരായ സെമിനാറിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് മന്ത്രി പറഞ്ഞു.

also read; ഇന്ത്യയിൽ പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായി; ഷാഹിദ് അഫ്രീദി

ബിജെപിക്ക് സംസ്ഥാനത്ത് കളമൊരുക്കാനാണ് ശ്രമം എന്നും മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ല എന്ന ആരോപണം സെമിനാറിൻ്റെ ശോഭ കെടുത്താൻ ആണെന്നും റിയാസ് കൂട്ടിച്ചേർത്തു. അതോടൊപ്പം എല്ലാ വിഭാഗം ആളുകളും സെമിനാറിനോട് ഐക്യപ്പെട്ടു എന്നതാണ് സെമിനാറിന്റെ അഭൂതപൂർവ്വമായ ജനപങ്കാളിത്തമെന്നും UCC വിരുദ്ധ പോരാട്ടത്തിന് കരുത്തായി സെമിനാർ മാറി എന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല സെമിനാർ പരാജയപ്പെടണം എന്ന ബിജെപിയുടെ താല്പര്യമാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

also read; യുവതിയുടെ ക‍ഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News