വിവാദങ്ങള്‍ക്കിടെ കെ സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലെത്തും

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇന്ന് രാവിലെ ദില്ലിയിലെത്തും. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അറസ്റ്റുണ്ടായ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളുടേയും ദില്ലി യാത്ര. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇവരുവരും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇരുവരും കണ്ടേക്കുമെന്നാണ് വിവരം.

Also Read- പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് നേതാക്കളെ അറിയിക്കും. സുധാകരനെതിരായ കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പിന്തുണ അറിയിക്കുവാനുള്ള സാധ്യത കുറവാണ്.

Also Read- ഗോമൂത്രത്തില്‍ സ്വര്‍ണം; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

കേസിന്റെ തുടര്‍ നടപടികള്‍ മുന്നില്‍ കണ്ടുള്ള നിലപാടായിരിക്കും എഐസിസി നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിക്കുക. അതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിലും എഐസിസി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News