പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ അറസ്റ്റില്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സുധാകരനെ വിട്ടയക്കും.

Also Read- എ ഐ ക്യാമറ, സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രശംസ

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സുധാകരന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്തത്. മൊഴിയിലെ വൈരുദ്ധ്യം സുധാകരന് തിരിച്ചടിയായി. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ആറ് മണി വരെ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

Also read- ‘തൊപ്പി’യുടേത് അനുകരണീയ മാതൃകയല്ല; നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി പൊലീസ്

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരനെ രണ്ടാം പ്രതിയായാണ് പൊലീസ് കേസെടുത്തത്. സുധാകരനെതിരെ വഞ്ചനാ കുറ്റമായിരുന്നു ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സണിന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News