മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസ്; കെ സുധാകരൻ കൂട്ടുപ്രതി

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ കെ സുധാകരൻ കൂട്ടുപ്രതി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് പ്രതിചേർത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടിൽ പ്രതി മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, രണ്ടു മക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.

Also Read: വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കം; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കും: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration