മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതി; ഹൈക്കോടതിയെ സമീപിക്കാന്‍ കെ.സുധാകരന്‍

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അറസ്റ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് സുധാകരന്‍ കോടതിയെ സമീപിക്കുന്നത്. പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Also Read- കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചതായും ആക്ഷേപം

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് സുധാകരന്‍ നാളെ ഹാജരാകരണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.

Also Read-മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി

സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News