‘ചുമ്മാതിരി, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; കൈരളി ന്യൂസിനോട് കയർത്ത് കെ.സുധാകരൻ

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നേരെ മുഖംതിരിച്ചും ക്ഷോഭിച്ചും കെ.സുധാകരൻ. മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച മുൻപാകെ ഹാജരായപ്പോളാണ് സുധാകരൻ മാധ്യമങ്ങളോട് തട്ടിക്കയറിയത്.

ALSO READ: ഇത് മഹാത്ഭുതം, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മോദിയുടെ മറുപടി, കാത്തിരിപ്പിന് വിരാമം

കൈരളി ന്യൂസ് അടക്കമുള്ള മാധ്യമപ്രവർത്തകരോടാണ് സുധാകരൻ തട്ടിക്കയറിയത്. ചുമ്മാതിരിക്കാനും, നിങ്ങളോട് എനിക്കൊന്നും പറയാനില്ലെന്നും കയർത്ത സുധാകരൻ പിന്നീട് ചോദ്യംചെയ്യലിനായി ഓഫീസിനുള്ളിലേക്ക് കയറിപ്പോയി. ചോദ്യംചെയ്യലിനായി എത്തിയ സുധാകരനെ കാത്തിരിക്കുന്നത് നിരവധി ചോദ്യങ്ങളടങ്ങിയ വിശദമായ ചോദ്യാവലിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാകും ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുക. മോന്‍സണുമായുള്ള ബന്ധം, മോന്‍സണിന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവ ചോദ്യാവലിയിൽ ഉണ്ട്. തന്റെ രോഗം ഭേദപ്പെടുത്താൻ പോയതാണെന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിലടക്കം വ്യക്തമാക്കിയത്. ഇത് കൂടാതെ മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകൾ, എബിൻ എബ്രഹാമും മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ.

ALSO READ: ‘പ്രിയ വർഗീസിനെതിരെ നടന്നത് ആസൂത്രിത നീക്കം, തിരിച്ചടി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും’; എം.വി ഗോവിന്ദൻമാസ്റ്റർ

ഇവയ്ക്ക് പുറമെ മോൻസണെ ന്യായീകരിച്ചുകൊണ്ട് സുധാകരൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദീകരണം തേടും. പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ മോൻസണിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറായിരുന്നില്ല. മോൻസണിനെ ശത്രുപക്ഷത്ത് താൻ നിർത്തില്ലെന്നും തനിക്ക് അയാൾ ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നിട്ടുണ്ട് എന്നുമായിരുന്നു സുധാകരന്റെ ന്യായീകരണം. പത്രസമ്മേളനത്തിലും സുധാകരൻ താൻ അസുഖം കാണിക്കാനാണ് മോൻസണിന്റെയടുക്കൽ എത്തിയതെന്ന് വിശദീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News