മോൻസൻ കേസ്; പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ച് കെ സുധാകരന്റെ അനുയായി, കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

മോൻസൻ കേസിൽ പരാതിക്കാരെ സ്വാധീനിക്കാൻ കെ.സുധാകരൻ ശ്രമം നടത്തി. സുധാകരൻ്റെ അടുപ്പക്കാരനായ എബിൻ ആണ് പരാതിക്കാരെ സമീപിച്ചത്. സുധാകരനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഷമീറിനെയാണ് എബിൻ ബന്ധപ്പെട്ടത്. ലക്ഷദ്വീപിൽ നിർമ്മാണ പ്രവൃത്തി ഏർപ്പാടാക്കിത്തരാമെന്നും വാഗ്ദാനം ചെയ്തു.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനുള്ള അടുത്ത ബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സുധാകരനെതിരായ പരാതി പിൻവലിക്കണമെനാവശ്യപെട്ട് സുധാകരൻ്റെ അടുപ്പക്കാരനായ എബിൻ പരാതിക്കാരനായ ഷമീറിനെ ബന്ധപ്പെട്ടിരുന്നു. മോൻസൻ്റെ വീട്ടിൽ സുധാകരനെ കൊണ്ട് പോയത് എബിനാണ്. കോൺട്രാക്ട് വർക്കുകൾ ചെയ്യുന്ന തനിക്ക് ലക്ഷദ്വീപിൽ നിർമാണ പ്രവൃത്തി എർപ്പാടാക്കിത്തരാമെന്ന് എബിൻ വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരനായ ഷമീർ കൈരളിന്യൂസിനോട് പറഞ്ഞു.കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തങ്ങൾക്ക് വലിയ ഭീഷണി ഉണ്ടെന്നും ഷമീർ പറഞ്ഞു. ഇതേസമയം തന്നെ മോൻസൻ്റെ സഹായിയിൽ നിന്നും എബിൻ പണം വാങ്ങിയതിൻ്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്.

Also Read: സ്വർണക്കടത്തിന് ഒത്താശ , തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News