‘തന്നെ സ്ഥാനത്ത് നിന്ന് മാറ്റാൻ ബോധപൂർവമായ ശ്രമം നടന്നു’: കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ പദവി ഉടന്‍ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് കെ.സുധാകരന്‍. തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമമെന്നും സുധാകരന്‍. നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണമെന്നും സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പദവി തിരിച്ചു നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പദവി ഏറ്റെടുക്കാനെത്തിയ സുധാകരനെ നേതൃത്വം തഴഞ്ഞു.

Also Read: മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായി ഉദ്ധവ് താക്കറെ

യോഗം കഴിഞ്ഞുടന്‍ മാധ്യമപ്രവര്‍ത്തകരെ സുധാകരന്‍ അറിയാതെ താല്‍ക്കാലിക അധ്യക്ഷന്‍ ഹസന്‍ കണ്ടു. കെപിസിസിയുടെ തുടര്‍ പരിപാടികളും ഹസന്‍ പ്രഖ്യാപിച്ചു. പക്ഷെ തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍ തിരിച്ചറിയാന്‍ വൈകി. ഇതിന്റെ പ്രതിഷേധത്തിലാണ് സുധാകരന്‍. തീരുമാനം നീളുന്നത് തന്നെ ഒഴിവാക്കാനാണെന്ന് മനസിലായതോടെ കടുത്ത പ്രതിഷേധത്തിലാണ് സുധാകരന്‍.

Also Read: കാട്ടാക്കടയിൽ വൻ തീപിടിത്തം; ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തി നശിച്ചു

ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ വ്യക്തവരുത്തണമെന്ന് സുധാകരന്‍ നേതൃത്വത്തെ അറിയിച്ചു. നേതൃമാറ്റമാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ താന്‍ ഒഴിയാം. പക്ഷെ വിഡി. സതീശനും പദവി ഒഴിയണം. പ്രത്യേക സാഹചര്യത്തില്‍ രണ്ടുപേരെയും ഒരുമിച്ചാണ് പദവിയില്‍ പാര്‍ട്ടി നിയോഗിച്ചത്. തനിക്ക് മാത്രമായി ഒരു അയോഗ്യതയില്ല. തന്നെ അവഹേളിച്ച് ഇറക്കി വിടാനാണ് നീക്കമെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്നും സുധാകരന്‍ വിശ്വസ്തരെ അറിയിച്ചെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News