പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . ആലപ്പുഴയിലെ സമരഗ്‌നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരന്‍ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശന്‍ എത്തിയത്.
ഇതോടെ കെ സുധാകരന്‍ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് DCC പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയില്‍ അസഭ്യവാക്കും കെ പി സിസി പ്രസിഡന്റ് ഉപയോഗിച്ചു. ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് കെ സുധകരനെ ഓര്‍മിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.
അതേസമയം ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് കെ സുധാകരൻ ഇറങ്ങിപ്പോയത്. ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാൽ കെ സുധാകരൻ തിരികെ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here