‘ഐക്യം തകർത്തത് തങ്ങളല്ല, അവരാണ്’; ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ

കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ. ഐക്യം തകർത്തത് താനല്ലെന്നും പത്രസമ്മേളനം നടത്തിയവരാണെന്നും കെ.സുധാകരൻ പറഞ്ഞു.

ALSO READ: ഹൈക്കമാൻഡ് എന്ന് പറയുന്നത് താരിഖ് അൻവർ അല്ല, പാർട്ടിയിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു; എം എം ഹസ്സൻ

ആഭ്യന്തരപ്രശ്നം പത്രസമ്മേളനം നടത്തി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചതിൽ എന്ത് അഭിമാനമാണ് ഗ്രൂപ്പുകൾക്കുള്ളതെന്ന് സുധാകരൻ ചോദിച്ചു. തങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഹൈക്കമാൻഡിന് പരാതി നൽകുന്നത്. എങ്കിൽ ഹൈക്കമാൻഡ് അന്വേഷിക്കട്ടെ എന്നും കെ സുധാകരൻ പറഞ്ഞു. ഇനിയൊരു ചർച്ചക്ക് സാധ്യതയില്ലാത്തതിനാലാണല്ലോ അവർ പോകുന്നത് എന്നും ഹൈക്കമാൻഡിനെ ഗ്രൂപ്പുകൾ കാണുന്നതിൽ തനിക്ക് പരാതിയില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

ALSO READ: അയവില്ലാതെ തൃണമൂൽ കോൺഗ്രസ് അക്രമം; മിണ്ടാതെ മമത

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്ത് വന്നിരുന്നു. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്.അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കട്ടെ.ആരു ജയിച്ചാലും അംഗീകരിക്കണം.കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം .ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News