‘മുരളീധരന്റെ തോൽ‌വിയിൽ പാർട്ടി അന്വേഷണം നടത്തും, കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ചയിലുണ്ട്’: കെ സുധാകരൻ

മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുരളീധരൻ പാർട്ടി നേതാവ് ആയി തുടരും. ഒരു പരിഹാരം ഉണ്ടാവും. അത് ഞാൻ ഒറ്റയ്ക്ക് തീരുമാനിക്കണ്ടതല്ല. തോൽവിയിൽ പാർട്ടി അന്വേഷണം നടത്തും. അദ്ദേഹം അദ്ദേഹത്തിൻ്റെ വികാരം പറഞ്ഞുവെന്നും അത് ഞങ്ങൾക്കു മനസ്സിലാവുമെന്നും സുധാകരൻ പറഞ്ഞു.

ALSO READ: സുപ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക്; അനിശ്ചിതത്വത്തിലായി എൻഡിഎ മന്ത്രിസഭാ രൂപീകരണം

മുരളീധരൻ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പൊതു രംഗത്തേക്ക് തിരിച്ചു കൊണ്ട് വരുമെന്നും സുധാകരൻ പറഞ്ഞു. ഏത് പദവി നൽകണം എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കും കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ച ചെയ്യുമെന്നും തനിക്ക് മാത്രമായി ഒരു തീരുമാനം പറയാൻ ആവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം സുധാകരനെ സ്വീകരിക്കാനും യാത്രയാക്കാനും മുരളീധരൻ എത്തിയില്ല.

ALSO READ: രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News