‘എല്ലാ പോസ്റ്റിലും എല്ലാവരേയും വെയ്ക്കാനാവില്ല; ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യത’: കെ സുധാകരന്‍

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചെന്നിത്തല സ്ഥിരം ക്ഷണിതാവാണ്. എല്ലാ പോസ്റ്റിലും എല്ലാവരേയും വെയ്ക്കാനാവില്ല. ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ALSO READ- മണിപ്പൂര്‍ കലാപം; ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സീതാറാം യെച്ചൂരി

അതേസമയം, ഇപ്പോള്‍ തന്റെ മുന്നിലുള്ളത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയുമായി നീണ്ട വര്‍ഷത്തെ ഹൃദയബന്ധമാണുള്ളത്. ആ ഉമ്മന്‍ ചാണ്ടിയുടെ മകനാണ് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ പതിനാലാം തീയതി മുതല്‍ ഒരു ദിവസം ഒഴിച്ച് ഏഴ് ദിവസവും താന്‍ അവിടെയുണ്ടായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാത്രമാണ് മുന്‍പിലുള്ള അജണ്ടയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുഖ്യമായ കാര്യം. മറ്റൊരു വിഷയവും തന്റെ മുന്നിലില്ല. മറ്റ് കാര്യങ്ങള്‍ ആറാം തീയതിക്ക് ശേഷം പറയാമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ- ‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

ഇന്നലെ കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാവേദിയായ പ്രവര്‍ത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ രമേശ് ചെന്നിത്തല അതൃപ്തനാണ്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടപ്പോള്‍ 32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തല ഉള്‍പ്പെട്ടത്. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയംഗമായി ഉയര്‍ത്തിയത് രമേശ് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News