‘ഉണ്ണിത്താനോട് ചോദീര്’, ഇതിലൊന്നും എന്നെ അപായപ്പെടുത്താൻ സാധിക്കില്ല; കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ സുധാകരന്റെ മറുപടി

വീട്ടുവളപ്പിൽ നിന്ന് കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ ഉണ്ണിത്താനെതിരെ കെ സുധാകരൻ രംഗത്ത്. സംഭവത്തിന്റെ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് രാജ്മോഹൻ ഉണ്ണിത്താനോട് ചോദിക്കൂ എന്നായിരുന്നു കെ സുധാകരന്റെ മറുപടി. ഇതിലൊന്നും തന്നെ അപായപ്പെടുത്താൻ സാധിക്കില്ലെന്നും, കുറെ മുമ്പാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്നും സുധാകരൻ പറഞ്ഞു.

ALSO READ: ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’, തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപത്ത് നിന്നാണ് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധാകരൻ്റെ സാനിധ്യത്തിൽ തന്നെയാണ് വസ്തുക്കൾ പുറത്തെടുത്തത്.

ALSO READ: ധീരജിന്റെ മാതാപിതാക്കളുടെ കണ്ണീര് പ്രതിപക്ഷ നേതാവ് കാണുന്നില്ലേ? പ്രതിപക്ഷ നേതാവിന് എന്തുകൊണ്ടാണ് സെലക്ടീവ് ഡിമൻഷ്യാ ഉണ്ടാകുന്നത്: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News