വിരട്ടൽ ഫലം കണ്ടു, പൊട്ടിത്തെറി ഒഴിവാക്കാൻ ഹൈക്കമാൻഡ് ഇടപെടല്‍, സുധാകരൻ നാളെ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കും

കെ സുധാകരന്റെ വിരട്ടൽ ഫലം കണ്ടതോടെ കെപിസിസി അധ്യക്ഷ പദവിയിൽ ഇടപെട്ട് ഹൈക്കമാന്റ്. കെ സുധാകരൻ നാളെ നാളെ അധ്യക്ഷ പദവി ഏറ്റെടുക്കും. പൊട്ടിത്തെറി ഒഴിവാക്കാനാണ് ഹൈക്കമാന്റ് നീക്കം.

ALSO READ: ‘ഭർത്താവിൻ്റെ സ്വകാര്യ ഭാഗങ്ങൾ സിഗരറ്റ് വെച്ച് പൊള്ളിച്ചു, കെട്ടിയിട്ട് മർദിച്ചു’, മയക്കുമരുന്നിന് അടിമയായ ഭാര്യയെ പൊലീസ് പിടികൂടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അതേസമയം, കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിൽ പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തി. സ്ഥാനം തിരികെ തരേണ്ട കാര്യമില്ല ഏറ്റെടുക്കുകയേ വേണ്ടൂ എന്ന് കെ സുധാകരൻ പറഞ്ഞു. ചുമതല ഏറ്റെടുക്കാൻ വൈകുന്നതിൽ ഒരു അട്ടിമറിയും ഇല്ലെന്നും, തൻ്റെ പ്രസിഡൻ്റ് സ്ഥാനം തടയാൻ ആർക്കും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. നാളെ ആസ്ഥാനത്തെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

അത്യാവശ്യം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ചുമതല ഏറ്റെടുക്കാത്തതെന്ന് പറഞ്ഞ സുധാകരൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം എന്നില്ല, ഏത് സമയത്തും തനിക്ക് സ്ഥാനം ഏറ്റെടുക്കാമെന്നും, താൻ ഇപ്പോഴും കെപിസിസി പ്രസിഡണ്ട് ആണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോയെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News