വിവാദങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഔദ്യോഗിക വിഭാഗത്തിൻ ആവശ്യത്തിന് എതിരെ എ വിഭാഗം നേതാക്കൾ ഹൈക്കമാൻഡിനെ
സമീപിച്ചു. എ ഗ്രൂപ്പിൻറെ സമ്മർദ്ദത്തിനു വഴങ്ങി സതീശനും കെ സുധാകരനും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കെ സുധാകരൻ ദില്ലിയിൽ പ്രതികരിച്ചു.
പുരാവസ്തു തട്ടിപ്പിൽ കെ സുധാകരനെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് വിഭാഗം വിട്ടുനിന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ സംഘടനാ തെരഞ്ഞെടുപ്പിൽ സജീവമായതാണ് വിവാദങ്ങളിൽ പോലും പ്രതികരിക്കാതെ മാറിനിൽക്കാൻ കാരണമെന്നാണ് വി ഡി സതീശന്റെയും സുധാകരന്റെയും നിലപാട്. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു കെ സുധാകരന്റെ വാദം .പക്ഷേ ഔദ്യോഗി ഭാഗത്തിന്റെ നീക്കത്തിനെതിരെ എ വിഭാഗം നേതാക്കൾ രംഗത്തെത്തി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആകില്ലെന്ന് എ വിഭാഗം നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഗ്രൂപ്പ് പ്രവർത്തനമല്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സാധാരണ യോഗങ്ങൾ ചേരാറുണ്ട് .അതി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എ വിഭാഗത്തിന്റെ സമ്മർദ്ദം ശക്തമായതോടെ കെ സുധാകരനും വിഡി സതീശനും വഴങ്ങുകയായിരുന്നു.
Also read: കെ. സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്
എന്നാൽ യൂത്ത് കോൺഗ്രസിനെ സംസ്ഥാന അധ്യക്ഷനെ സമവായത്തിലൂടെ തെരഞ്ഞെടുത്ത ശേഷം മറ്റ് പദവികളിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാകും ഇനി വിഡി സതീശനും കെ സുധാകരനും ഹൈക്കമാൻഡിനെ അറിയിക്കുക. നിലവിലുള്ള വിവാദങ്ങളിൽ മുതിർന്ന നേതാക്കളുടെയും ഗ്രൂപ്പ് നേതാക്കളുടെയും പ്രതികരണം ഉണ്ടാകാത്തതിനുള്ള അതൃപ്തിയും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here