കണ്ണൂരിൽ സുധാകരൻ തന്നെ സ്ഥാനാർത്ഥി, തനിക്ക് നിർദേശം ലഭിച്ചില്ലെന്ന് സുധാകരൻ

k-sudhakaran

കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ. സ്ഥാനാർത്ഥിയായ കാര്യത്തിൽ തനിക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.

ALSO READ: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് ആരംഭിച്ചു

അതേസമയം സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താസമ്മേളനം ഒഴിവാക്കിയതായി സൂചന. കെ. സുധാകരൻ പത്തനംതിട്ടയിലും വിഡി സതീശൻ കൊച്ചിയിലും ആണ്. സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താസമ്മേളനം മാറ്റി വെച്ചതെന്ന് സൂചന.

കെ സുധാകരനെ കാണാൻ പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ എത്തിയിരുന്നു. അനാരോഗ്യമുണ്ടെന്ന് സതീശൻ അറിയിച്ചിട്ടില്ലെന്നും സതീശൻ കൊച്ചു പറമ്പിൽ പറഞ്ഞു.

ALSO READ: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News