‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ല’; ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെ സുധാകരൻ

K Sudhakaran

ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും പണം ഇടതിൻ്റെ കയ്യിൽ കൊടുക്കേണ്ടതില്ലെന്നും സുധാകരൻ. സുധാകരൻ്റെ പ്രസ്താവനയെ തള്ളി വി ഡി സതീശൻ. യുഡിഎഫിനുള്ളിലും കടുത്ത വിമർശനം. നാട് ഇതുവരെ കാണാത്ത ദുരന്തത്തിൻ്റെ വേദനയിൽ കേരളം ഒന്നിച്ചു നിൽക്കുമ്പോഴാണ് രാഷ്ടീയ ലക്ഷ്യം വെച്ചുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പരാമർശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് പറഞ്ഞ സുധാകരൻ പണം നൽകിയ രമേശ് ചെന്നിത്തലയെ എതിർത്തും രംഗത്തെത്തി.

Also Read: കുരുന്ന് ഹൃദയം തകർത്ത് വയനാടിന്റെ ചിത്രങ്ങൾ..! പിറന്നാൾ സമ്മാനം ഡിവൈഎഫ്‌ഐയുടെ ഭവന നിർമാണ ക്യാമ്പയിന് നൽകി ഇരട്ടസഹോദരങ്ങൾ

മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായി രമേശ ചെന്നിത്തല തന്റെ ഒരു മാസത്തെ എംഎൽഎ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു ഇതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. ഇടതിൻ്റെ കയ്യിൽ പണം നൽകേണ്ടതില്ല എന്നതായിരുന്നു ചെന്നിത്തലയെ വിമർശിച്ച് സുധാകരൻ്റെ പ്രതികരണം. എന്നാൽ സുധാകരൻ്റെ നിലപാടിനെ പൂർണ്ണമായി തള്ളി സതീശനും രംഗത്തെത്തി. പണം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നും അത് പ്രതികാത്മകമാണെന്നുമായിരുന്നു സതീശൻ്റെ പ്രതികരണം. വയനാട് ഉരുൾപൊട്ടലിന്റെ ദുരന്തത്തിന്റെ നടുക്കം മാറാത്ത കേരള ജനത അതിജീവനത്തിനായി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോഴാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ യുഡിഎഫിലും വലിയ വിമർശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News