‘കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരം’ ; ചാണ്ടി ഉമ്മന് കെ സുധാകരന്റെ പിന്തുണ

K Sudhakaran

കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിൽ ഇടം നേടിയ ചാണ്ടി ഉമ്മന് പിന്തുണയുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരമെന്ന് സുധാകരൻ പറഞ്ഞു. അതിനെ തങ്ങൾ എതിർക്കുന്നില്ല. കേസിനകത്ത് സത്യസന്ധത പുലർത്തിയില്ലെങ്കിൽ അപ്പോൾ ഇടപെടും.

കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെട്ടതിനെ വലിയ കാര്യമായി കാണുന്നില്ല. നിസ്സാരമായി തള്ളുന്നു. പാനലിൽ നിന്ന് ചാണ്ടി ഉമ്മൻ രാജിവെക്കേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.

ALSO READ : ചാണ്ടി ഉമ്മാന്റെ അഭിഭാഷക പാനൽ നിയമനം ; ‘ബിജെപിയിലേക്ക് പോകാനുള്ള വഴിയാണോയെന്നറിയില്ല’ – എ കെ ബാലൻ

ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് തങ്ങൾ പരിശോധിച്ചു വരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. ആരാണെന്ന് കണ്ടെത്തിയിട്ടില്ല. കിട്ടിയാൽ ഉടൻ തന്നെ അറിയിക്കാം. ആർ എസ് എസ് ശാഖ സംരക്ഷിച്ചുവെന്ന തന്റെ പ്രസ്താവന വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ്. അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കണ്ടെന്നും സുധാകരൻ പറഞ്ഞു

K Sudhakaran Chandi oommen

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News