കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നു: ഗോവിന്ദൻ മാസ്റ്റർ

കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ. കെ സുധാകരന്റേത് അത്ഭുതകരമായ പ്രസ്താവന. കാവിവത്കരണത്തിൽ ഒരു ഓഹരി കിട്ടിയാൽ സ്വീകരിക്കാം എന്നാണ് സുധാകരന്റെ നിലപാട്. ഗവർണറുടെ കാവിവത്കരണ ശ്രമത്തിന് കോൺഗ്രസ് നൽകുന്ന പിന്തുണയാണ് കെ സുധാകരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Also Read: കെ സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവന; തലവേദനയെന്ന് കോൺഗ്രസ്

മതേതര വിശ്വാസികളായ കോൺഗ്രസ്സുകാർ ഈ വിഷയത്തിൽ പ്രതികരിക്കണം. കേരളം വിട്ടാൽ കോൺഗ്രസ്സിന് മതനിരപേക്ഷതയില്ല. തെരുവിൽ നേരിടുന്ന കോൺഗ്രസ്സ് പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

കേരളാ സർവകലാശാല സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടിയെ അനുകൂലിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നിരുന്നു. ഇതിൽ കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News