തള്ളാനും കൊള്ളാനും കഴിയാതെ ‘പെട്ട്’സുധാകരന്‍; മോന്‍സനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പ്പര്യമില്ല

മോന്‍സന്‍ മാവുങ്കലിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഏല്‍പ്പിച്ച കാര്യങ്ങള്‍ പലതും മോന്‍സന്‍ ചെയ്തുതന്നിട്ടുണ്ടെന്നും മോന്‍സനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. മോന്‍സന് കുറ്റബോധമുണ്ടെന്നും അതാണ് ഏറ്റവും വലിയ ശിക്ഷയെന്നും കെ പി സിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ആധാർ-പാൻ ലിങ്കിങ് മാത്രമല്ല; സമയപരിധി ജൂൺ 30 ന് അവസാനിക്കുന്ന കാര്യങ്ങൾ എന്തൊക്കെ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോന്‍സല്‍ മാവുങ്കലുമായുള്ള ബന്ധത്തെക്കുറിച്ച് സുധാകരന്‍ വിശദീകരിച്ചത്.മോന്‍സനെതിരെ പരാതി നല്‍കാതിരുന്നത് തെറ്റായിപ്പോയെന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

തെറ്റായിപ്പോയെന്ന് തോന്നുന്നില്ലെന്നും ക്ഷമ പറഞ്ഞതോടുകൂടി മോന്‍സനുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്നും സുരാകരന്‍ മറുപടി നല്‍കി.മോന്‍സന് കുറ്റബോധമുണ്ട് അതാണ് ഏറ്റവും വലിയശിക്ഷ.മോന്‍സനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു

Also Read :  മകളെയും കാമുകനെയും വെടിവെച്ചു കൊന്നു; മൃതദേഹം കല്ലുകെട്ടി മുതലകളുള്ള പുഴയിൽ തള്ളി

മോന്‍സന്‍ ഇപ്പോള്‍ പോക്‌സോ കേസില്‍ ശിക്ഷിക്കകപ്പെട്ടയാളാണ് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മോന്‍സനും താനും തമ്മില്‍ ഡോക്ടര്‍ രോഗി ബന്ധം മാത്രമെന്നായിരുന്നു ഇതുവരെ സുധാകരന്‍ പറഞ്ഞത്.എന്നാല്‍ കൂടുതല്‍ ബന്ധങ്ങളുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതാണ് വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News