പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിന് പിന്തുണയുമായി കെ. സുധാകരന്‍

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ മനസ്സ് കോണ്‍ഗ്രസിനറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകരുടെ കാര്യത്തില്‍ നെഞ്ചു പൊട്ടുന്നയാളാണ് ആര്‍ച്ച് ബിഷപ്പ്. ആത്മാര്‍ത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണ് ബിജെപി അനുകൂല നിലപാടായി വ്യഖ്യാനിച്ചത് എന്നും കെപിസിസി പ്രസിഡന്റ് തന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചു. ആര്‍ച്ച് ബിഷപ്പുമായി താന്‍ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച സഹായം നല്‍കിയില്ല. ഇന്ന് മദ്രസ നിര്‍ത്തുമെന്ന് പറയുന്ന ബിജെപി നാളെ മറ്റു മതങ്ങളുടെ പഠനകേന്ദ്രത്തിലേക്ക് തിരിയും. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കര്‍ഷകരുടെ വേദനയില്‍ നിന്ന് ഉണ്ടായതാണ് ബിഷപ്പിന്റെ പരാമര്‍ശം എന്നും കെ.സുധാകരന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷനും അതിനെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഗുജറാത്ത് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി വിധി ഏറ്റവും നിര്‍ഭാഗ്യകരമെന്ന് കെ.സുധാകരന്‍ പറഞ്ഞു. കാമ്പ് ഇല്ലാത്ത ഒരു കാഴ്ചപാടിന്റെ അടിസ്ഥാനത്തിലാണ് വിധി. രാഹുല്‍ഗാന്ധിയെ ബിജെപി ഭയക്കുന്നു. ഭയപ്പെടുത്തി കോണ്‍ഗ്രസിനെ തളര്‍ത്താന്‍ സാധിക്കില്ല കോടതി വിധിക്കെതിരെ നിയമപരമായി പോരാടും. ബിജെപി അവഗണിപ്പിക്കുമ്പോഴും രാഹുല്‍ ഉയര്‍ന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. കെപിസിസി പുന:സംഘടനാ പട്ടിക ഏപ്രില്‍ 20നകം പ്രഖ്യാപിക്കും. രാഷ്ട്രീയ സമിതി പട്ടിക 10 ദിവസത്തിനകം പുറത്തുവിടുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News