വിരുദ്ധാഭിപ്രായങ്ങളുമായി കോൺഗ്രസ്; ആലോഷ്യസ് സേവ്യറിനെ നീക്കാന്‍ സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കും

കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ പോര്‍മുഖം തുറന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറിനെ നീക്കാന്‍ സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കും. കെപിസിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പശ്ചാത്തലത്തിലാണ് സുധാകരന്റെ നീക്കം. അതേസമയം സംഭവം അന്വേഷിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൂന്നംഗ സമിതിയെ കെ.എസ്.യുവും ചുമലപ്പെടുത്തി.

Also Read: ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും സ്ഥാനം ഒഴിഞ്ഞില്ല; യുഡിഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ വിട്ടുവീഴ്ച വേണ്ടന്ന വാശിയില്‍ തന്നെയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവം കെ.എസ്.യുവില്‍ ഒതുക്കാനുള്ള പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നീക്കം സുധാകരന്‍ തടഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറിനെ നീക്കാന്‍ സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കും. കെപിസിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പശ്ചാത്തലത്തിലാണ് സുധാകരന്റെ നീക്കം.

പാര്‍ട്ടിക്ക് ആകെ നാണക്കേടായ കൂട്ടത്തല്ലില്‍ തിരുത്തല്‍ നടപടി മുകളില്‍ നിന്ന് തന്നെ വേണമെന്നും സുധാകരന്‍ പറയുന്നു. നേതൃത്വത്തിന്റെ കഴിവുകേടാണ് കൂട്ടത്തല്ലിന് കാരണം. കെപിസിസി അധ്യക്ഷനെ പരിപാടിക്ക് ക്ഷണിച്ചില്ല. മദ്യപിച്ച് കൂത്താട്ടം നടത്തുന്നത് കെ.എസ്.യുവിന്റെ ക്യാമ്പായി കാണാന്‍ ആകില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടേണ്ട കടുത്ത നടപടിയിലേക്ക് പോകേണ്ടിവരുമെന്ന ആലോചനയും സുധാകരന് ഉണ്ടെന്നാണ് സൂചന.

Also Read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

അതേസമയം കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിലനില്‍ക്കെ കെ.എസ്.യു കൂട്ടത്തല്ല് അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാര്‍ അംഗങ്ങളായ മൂന്നംഗ സമിതിയെയാണ് ചുമലപ്പെടുത്തിയത്. അനീഷ് ആന്റണി,അര്‍ജുന്‍ കട്ടയാട്,നിതിന്‍ മണക്കാട്ട് മണ്ണില്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് മുന്‍പ് സമര്‍പ്പിക്കണം. അന്തിമ റിപ്പോര്‍ട്ട് ജൂണ്‍ 10ന് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. സംഘടക്കുള്ളിലെ പ്രശ്‌നങ്ങളില്‍ കെപിസിസി ഇടപെടേണ്ടതില്ലെന്ന സൂചന നല്‍കിയാണ് കെ.എസ്.യു ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News